കാതറിന്‍ കാണൊലി അയര്‍ലാന്‍ഡ് പ്രസിഡന്റാവും

Update: 2025-10-25 16:46 GMT

ഡബ്ലിന്‍: പ്രശസ്ത ഇടതുപക്ഷ ആക്ടിവിസ്റ്റ് കാതറിന്‍ കാണൊലി അയര്‍ലാന്‍ഡ് പ്രസിഡന്റാവും. സ്വതന്ത്രയായി മല്‍സരിച്ച കാതറിന് മൂന്നില്‍ രണ്ട് അയര്‍ലാന്‍ഡുകാരും പിന്തുണ നല്‍കി. കടുത്ത നാറ്റോ, സാമ്രാജ്യത്വ വിരുദ്ധയായ കാതറിന്‍ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ് ഫലസ്തീന്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന നേതാവ് കൂടിയാണ്. ഏഴു വര്‍ഷമാണ് അയര്‍ലാന്‍ഡ് പ്രസിഡന്റിന്റെ കാലാവധി. ഐറിഷ് ഭാഷ സംസാരിക്കുന്ന കാതറിന്‍ പാശ്ചാത്യ സാമ്രാജ്യത്വ താല്‍പര്യങ്ങളോടും സൈനികവല്‍ക്കരണത്തോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നു.