ബെയ്‌റൂത്ത്: ലബ്‌നാനില്‍ അക്രമങ്ങള്‍ നടത്താന്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്രായേലി ചാരശൃംഖല തകര്‍ത്തു. സ്‌ഫോടനങ്ങളും കൊലപാതകങ്ങളും നടത്തണമെന്ന ലക്ഷ്യത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായ ഒരാള്‍ മുമ്പ് ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലെ പങ്ക് സമ്മതിച്ചു. കുറ്റവാളികളില്‍ നിന്ന് നാലു വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.