'' മുസ്‌ലിംകള്‍ 24 മണിക്കൂറിനുള്ളില്‍ ഗ്രാമം വിടണം; അല്ലെങ്കില്‍ പച്ചയ്ക്ക് കത്തിക്കും'' ഭീഷണി നോട്ടിസുമായി ഹിന്ദുത്വര്‍

Update: 2026-01-09 13:29 GMT

ലഖ്‌നോ: മുസ്‌ലിംകള്‍ ഗ്രാമം വിട്ടില്ലെങ്കില്‍ പച്ചയ്ക്ക് കത്തിക്കുമെന്ന ഭീഷണി നോട്ടിസുമായി ഹിന്ദുത്വ സംഘം. ഉത്തര്‍പ്രദേശിലെ സിക്കന്തരാബാദിലെ ഭോന്‍കര ഗ്രാമത്തില്‍ ജനുവരി രണ്ടിനാണ് ഹിന്ദുത്വര്‍ ഈ നോട്ടിസ് വിതരണം ചെയ്തത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് പലരും വീടിന് മുന്നില്‍ ഈ നോട്ടിസ് കണ്ടത്. ഹിന്ദിയിലാണ് ഭീഷണി നോട്ടിസ്. കട്ടര്‍ സനാതനി വിക്രം, ജയ് ശ്രീറാം, ഹര്‍ ഹര്‍ മഹാദേവ് എന്നൊക്കെ നോട്ടിസില്‍ എഴുതിയിട്ടുണ്ട്. നോട്ടിസിനെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലിസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭോന്‍കര ഗ്രാമത്തില്‍ 15 മുസ്‌ലിം കുടുംബങ്ങളാണുള്ളത്.