ഇദ്‌ലിബില്‍ ഐഎസ് ഭരണം തിരിച്ചുവരുമെന്ന് ലഘുലേഖകള്‍

Update: 2025-12-17 14:32 GMT

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബില്‍ ഐഎസ് ഭരണം തിരിച്ചുവരുമെന്ന് ലഘുലേഖകള്‍ വിതരണം ചെയ്തതായി റിപോര്‍ട്ട്. ഇദ്‌ലിബ് നഗരത്തിലും പരിസരത്തെ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. അഹ്‌മദ് അല്‍ ഷറ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ സംവിധാനങ്ങളെ ഇദ്‌ലിബില്‍ നിന്നും തുടച്ചുനീക്കുമെന്നും പകരം തങ്ങളുടെ ഭരണം സ്ഥാപിക്കുമെന്നും ഐഎസ് അവകാശപ്പെട്ടു. സിറിയയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും മാസമായി നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാല്‍മിര പ്രദേശത്ത് യുഎസ് സൈന്യത്തിന് നേരെയും ആക്രമണം നടന്നു.