എല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000

Update: 2025-06-23 07:29 GMT

നിലമ്പൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 14,000ത്തില്‍ അധികം വോട്ടു കുറഞ്ഞു. 2021ല്‍ 81,227 വോട്ടാണ് ഇടതുസ്വതന്ത്രനായി മല്‍സരിച്ച പി വി അന്‍വറിന് ലഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് ലഭിച്ചത് 66,660 വോട്ടാണ്. ഇടതുപാളയത്തില്‍ നിന്ന് പുറത്തുവന്ന് സ്വതന്ത്രനായി മല്‍സരിച്ച അന്‍വറിന് 19,760 വോട്ട് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വി വി പ്രകാശിന് 78,527 വോട്ടാണ് ലഭിച്ചിരുന്നത്. ഇത്തവണ ആര്യാടന്‍ ഷൗക്കത്തിന് 77,737 വോട്ടും ലഭിച്ചു. വോട്ടിന്റെ ഔദ്യോഗിക കണക്കുകള്‍ അല്‍പ്പസമയത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും.