മറ്റുമതക്കാരെ അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരും: തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: മറ്റുമതക്കാരെ അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിയമത്തിന്റെ ബില്ല് ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് എല്‍ബി സ്റ്റേഡിയത്തില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് രേവന്ത് റെഡ്ഡി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ഉയര്‍ച്ചയും ഉയര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. വിദ്വേഷപ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമം കൊണ്ടുവരുക. ന്യൂനപക്ഷങ്ങളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഭൂമി നല്‍കും. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനങ്ങള്‍ എല്ലാ സര്‍ക്കാരുകളും അംഗീകരിക്കണം. അവരുടെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കാന്‍ കാരണമായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.