പട്ടം നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് തൊഴിലാളി മരിച്ചു

Update: 2026-01-15 02:38 GMT

ഹൈദരാബാദ്: പട്ടം നൂല്‍ തട്ടി കഴുത്ത് മുറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. യുപിയിലെ ലഖിംപൂര്‍ സ്വദേശിയായ അവധേഷ് കുമാര്‍ എന്ന 38കാരനാണ് മരിച്ചത്. ബുധനാഴ്ച രാവിലെ അവധേഷ് കുമാര്‍ സംഗാര്‍ഡിയിലെത്തിയിരുന്നു. പിന്നീട് പച്ചക്കറി വാങ്ങാന്‍ ബൈക്കെടുത്ത് മാര്‍ക്കറ്റിലേക്ക് പോയപ്പോഴാണ് റോഡില്‍ വച്ച് പട്ടം നൂല്‍ കഴുത്തില്‍ കുടുങ്ങിയത്. ഉടന്‍ റോഡില്‍ വീണ് മരിച്ചു. സംഭവത്തില്‍ മകന്‍ മധുസൂദനന്‍ റെഡ്ഡി പോലിസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച നടന്ന മറ്റൊരു നൂല്‍ സംഭവത്തില്‍ ഒരു പോലിസുകാരന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇയാളുടെ കഴുത്തില്‍ പത്തുതുന്നലുകള്‍ ഇടേണ്ടി വന്നു. നിസാമാബാദില്‍ നാലുവയസുകാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയുടെ കഴുത്തില്‍ 12 തുന്നലുകളാണ് ഇടേണ്ടി വന്നത്. നൈലോണ്‍ കൊണ്ടോ പോളി പ്രൊപ്പ്‌ലീന്‍ കൊണ്ടോ നിര്‍മിക്കുന്ന നൂലുകളാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.