കുവൈത്ത് സിറ്റി: കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ട ഡ്രോണുകള്‍ വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെ ലക്ഷ്യമാക്കി എത്തിയ ഡ്രോണുകളില്‍ ഭൂരിഭാഗവും കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പുലര്‍ച്ചെ കുവൈറ്റ് സിറ്റിക്ക് സമീപമുള്ള സല്‍വ, ഹവല്ലി പ്രദേശങ്ങളിലേക്ക് എത്തിയ ഡ്രോണുകള്‍ കുവൈറ്റ് വ്യോമ പ്രതിരോധ സേന നിര്‍വീര്യമാക്കിയതായി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍-മന്‍സൂരി പറഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നും രാജ്യത്തെ സ്ഥിതി സുസ്ഥിരമാണെന്നും അല്‍-മന്‍സൂരി പറഞ്ഞു.
യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഇറാന്‍ യുഎഇ, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്.