ആറ് മിസൈലുകള്‍ പതിച്ചതായി കുവൈത്ത്

Update: 2026-03-26 16:41 GMT

യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ആറ് മിസൈലുകള്‍ പതിച്ചതായി കുവൈത്ത് അറിയിച്ചു. ജനവാസ മേഖലക്ക് പുറത്താണ് മിസൈലുകള്‍ പതിച്ചതെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിരവധി ആക്രമണങ്ങള്‍ നടന്നതായും അപകട സാധ്യതയുള്ള മേഖലകളില്‍ ആക്രമണം നടന്നിട്ടില്ലെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആറ് ബാലിസ്റ്റിക് മിസൈലുകള്‍ അപകട മേഖലയ്ക്ക് പുറത്ത് പതിച്ചതായും വ്യോമ പ്രതിരോധ സേന ഒരു ഡ്രോണിനെ നശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: