ദുബയ്: ദുബയ് തീരത്ത് കുവൈത്തിന്റെ ഓയില്‍ ടാങ്കറിനു നേരെ ആക്രമണം. തീരത്ത് നങ്കൂരമിട്ടിരുന്ന അല്‍ സാല്‍മി എന്ന കൂറ്റന്‍ ക്രൂഡ് ഓയില്‍ കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്.
ആക്രമണത്തില്‍ കപ്പലിന്റെ ഹാള്‍ പൂര്‍ണമായും തകര്‍ന്നു. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. വിഎല്‍സിസി ഗണത്തില്‍പ്പെട്ട കപ്പലില്‍ എട്ടു ലക്ഷം ബാരല്‍ എണ്ണയാണ് ഉണ്ടായിരുന്നത്.
അതേസമയം, തീരത്ത് എണ്ണ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.