കുവൈത്ത് സിറ്റി: ഇറാനെതിരേ യുഎസ് ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കുവൈത്തിലെ വിവിധ മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചു. നീതിന്യായ മന്ത്രാലയം, ധനമന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ തടസമില്ലാതെ തുടരാനാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന് കീഴിലുള്ള 900 പേര്‍ക്ക് ഇതില്‍ കഴിയാം. കൂടുതല്‍ ആവശ്യങ്ങളുണ്ടെങ്കില്‍ ഉപയോഗിക്കാനായി വെയര്‍ഹൗസുകളും തയ്യാറാക്കിയിട്ടുണ്ട്. കുവൈത്തില്‍ യുഎസിന് അഞ്ച് സൈനികത്താവളങ്ങളാണുള്ളത്. ഇതില്‍ ഏകദേശം 13,500 സൈനികരുമുണ്ട്.