ആലപ്പോയ്ക്ക് സമീപം പാലം തകര്‍ത്ത് കുര്‍ദ് സൈന്യം

Update: 2026-01-13 14:56 GMT

ദമസ്‌കസ്: സിറിയയിലെ ആലപ്പോയ്ക്ക് സമീപം തന്ത്രപ്രധാനമായ പാലം തകര്‍ത്ത് കുര്‍ദ് സൈന്യമായ എസ്ഡിഎഫ്. ഉം തീന്‍ ഗ്രാമത്തിന് സമീപമുള്ള പാലമാണ് തകര്‍ത്തത്. ആലപ്പോയിലെ മൂന്നു പ്രദേശങ്ങള്‍ മിലിട്ടറി സോണുകളായി സിറിയന്‍ അറബ് സൈന്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ഈ പ്രദേശങ്ങളെ മറ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം തകര്‍ത്തത്. യൂഫ്രട്ടീസ് നദിയുടെ കിഴക്കുഭാഗത്ത് നിന്നും വിഘടനവാദികള്‍ ഒഴിഞ്ഞുപോവണമെന്നാണ് സിറിയന്‍ അറബ് സൈന്യത്തിന്റെ ആവശ്യം. അതേസമയം, അല്‍ സുവായ്ദ പ്രദേശത്തെ ഡ്രൂസ് ന്യൂനപക്ഷങ്ങളുടെ പ്രധാന നേതാവായ ഹിക്മത്ത് അല്‍ ഹിജ്‌റി ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. അല്‍ സുവായ്ദ പ്രദേശം ഇസ്രായേലിന്റെ അവിഭാജ്യ ഘടകമായിരിക്കുമെന്നാണ് അല്‍ ഹിജ്‌റിയുടെ പ്രഖ്യാപനം.