ലഖ്‌നോ: മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചെന്നും 60 പേര്‍ക്ക് പരിക്കേറ്റെന്നും പോലിസ് അറിയിച്ചു. മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞെന്നും മറ്റുള്ളവരെ തിരിച്ചറിയാന്‍ പരിശോധന നടക്കുകായണെന്നും മഹാകുംഭമേള ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 36 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.