ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കൂട്ടി കെഎസ്ഇബി; കേന്ദ്രനിര്‍ദേശം പാലിക്കാനാണ് വര്‍ധന
തിരുവനന്തപുരം: വൈകുന്നേരം നാലിനുശേഷം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്ഇബി. സംസ്ഥാനത്തെ കെഎസ്ഇബിയുടെ 63 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കാണ് ഇത് ബാധകം. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള സര്‍വീസ് ചാര്‍ജുകൂടി ഈടാക്കാന്‍ തീരുമാനിച്ചതിനാലാണ് നിരക്ക് വര്‍ധിപ്പിച്ചത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെയുള്ള സമയങ്ങളില്‍ നിരക്ക് 30 ശതമാനം കുറയ്ക്കാനും വൈകുന്നേരം നാലുമുതല്‍ രാവിലെ ഒമ്പതു വരെ 30 ശതമാനം കൂട്ടാനും വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുവാദം നല്‍കിയിരുന്നു.
പുതിയനിരക്ക്- രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം നാലുവരെ (യൂണിറ്റിന് 18 ശതമാനം ജിഎസ്ടി അടക്കം)
എസി സ്ലോ ചാര്‍ജിങ്-10.03 രൂപ
ഡിസി ഫാസ്റ്റ് ചാര്‍ജിങ്-19.47 രൂപ
വൈകുന്നേരം നാലുമുതല്‍ രാവിലെ ഒന്‍പതുവരെ
എസി സ്ലോ ചാര്‍ജിങ്-16.79
ഡിസി ഫാസ്റ്റ് ചാര്‍ജിങ്-27.41 രൂപ