ജിദ്ദ: കോഴിക്കോട് മാവൂര്‍ താത്തൂര്‍പൊയില്‍ കല്ലിടുംമ്പില്‍ അബ്ദുല്‍ ഖാദര്‍ (57) ഹ്യദയാഘാതം മൂലം സൗദിയിലെ അല്‍ കോബാറില്‍ അന്തരിച്ചു. ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുഹമ്മദ് അല്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: ഹസീന. മക്കള്‍: റാസി അലി, റാമി അലി, അനൂദ്, സദീം. സഹോദരങ്ങള്‍: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അല്‍ ഹസ), നിശാന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.