കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ഒരു ആന മറ്റൊരു ആനയെ കുത്തി; തിക്കിലും തിരക്കിലും രണ്ടു മരണം (video)
കൊയിലാണ്ടി (കോഴിക്കോട്): കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകള്‍ മരിച്ചു. ലീല, അമ്മുക്കുട്ടി എന്നിവരാണ് മരണപ്പെട്ടത്. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ഉത്സവത്തിനിടെ പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. ആന ദേവസ്വം ഓഫീസ് തകര്‍ത്തതായും റിപോര്‍ട്ട് പറയുന്നു. വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട് കൊയിലാണ്ടി കുറുവാങ്ങാട് മണകുളങ്ങര ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞപ്പോള്‍
— Thejas News(@newsthejas) February 13, 2025
ആളുകള്‍ ഭയന്ന് ഓടിയതുമൂലമുണ്ടായ തിക്കിലും തിരക്കിലും രണ്ടു സ്ത്രീകള്‍ മരിച്ചു
ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്
20 പേര്‍ക്ക് പരിക്കേറ്റു pic.twitter.com/r29e3E9wRt
