കോട്ടയം ജില്ലയില്‍ ലഹരി വിരുദ്ധ കാംപയിന് തുടക്കം കുറിച്ച് എസ്ഡിപിഐ

Update: 2025-03-17 12:05 GMT

കോട്ടയം: 'നമ്മുടെ മക്കളെ ചേര്‍ത്തുപിടിക്കാം, യുവതലമുറയെ സംരക്ഷിക്കാം' എന്ന സന്ദേശമുയര്‍ത്തി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ കാംപയിന് തുടക്കമായി. ഓര്‍ക്കിഡ് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷനായ സംഗമത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് അല്‍ത്താഫ് ഹസ്സന്‍, ജില്ലാ ജനറല്‍ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ കമ്മിറ്റിയംഗം സിഎച്ച് ഹസീബ് എന്നിവര്‍ സംസാരിച്ചു. കാംപയിന്റെ ഭാഗമായി ജില്ലയിലെ അരലക്ഷത്തോളം വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള ബോധവത്കരണ പരിപാടികള്‍, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രചരണം, സോഷ്യല്‍ മീഡിയ പ്രചരണം, ടേബിള്‍ ടോക്ക്, യുവജന സംഗമങ്ങള്‍ എന്നിവ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.