കൊപ്പല്‍(കര്‍ണാടകം): കര്‍ണാടകയിലെ ഗംഗാവതിയില്‍ യുവ മോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു. കൊപ്പല്‍ റോഡിലെ ലീലാവതി ആശുപത്രിക്ക് മുന്നിലായിരുന്നു ആക്രമണം. വെങ്കടേശ്(31) ആണ് കൊല്ലപ്പെട്ടത്. വെങ്കടേശ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്ത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വാളുകളും വടികളും ഉപയോഗിച്ചാണ് കൊല നടത്തിയത്. പ്രതികള്‍ ഉടന്‍ തന്നെ കാറില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ നാലുപ്രതികളെ പിടികൂടിയതായി പോലിസ് അറിയിച്ചു. 2013ല്‍ ഒരു കേസില്‍ വെങ്കടേശ് തങ്ങളെ ഒറ്റിയതിനാലാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു.