കൊണ്ടോട്ടി മുന്‍ എംഎല്‍എ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു

Update: 2025-01-18 10:59 GMT

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എയുമായ മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 2006ലും 2011ലും കൊണ്ടോട്ടിയില്‍ മല്‍സരിച്ച മുഹമ്മദുണ്ണി ഹാജി രണ്ടു തവണയും സിപിഎം സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി.

വെള്ളുവമ്പ്രം കോടാലി ഹസന്‍-പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1നു വെള്ളുവമ്പ്രത്ത് ആണ് ജനനം. ഭാര്യ ആയിശ. നാല് മക്കളുണ്ട്. കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സെക്രട്ടറി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്(1988,1991,1995, 2004), കോഓപറേറ്റീവ് സ്പിന്നിംഗ് മില്‍ മലപ്പുറം (ചെയര്‍മാന്‍), യുനൈറ്റഡ് ഇലക്ട്രിക്കല്‍ ലിമിറ്റഡ് കൊല്ലം (മെമ്പര്‍), ഏറനാട് കോഓപറേറ്റീവ് അഗ്രികള്‍ചറല്‍ ബാങ്ക് (മെമ്പര്‍) എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.