കൊടകര കുഴല്‍പ്പണക്കേസ്: ഹവാല ഏജന്റ് കെ സുരേന്ദ്രന്റെ അടുത്തയാളെന്ന് കുറ്റപത്രം

കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിനെ ഇന്ന് പോലിസ് വിശദമായി ചോദ്യം ചെയ്യും.

Update: 2024-11-02 02:52 GMT

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രം. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവന്ന ധര്‍മരാജന്‍ ഹവാല ഏജന്റാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അടുത്തയാളാണെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പറയുന്നു. സങ്കീര്‍ണമായ കേസാണെന്നും നിരവധി പേരെ പിടികൂടാനുണ്ടെന്നും അതിനാല്‍ തുടരന്വേഷണം അനിവാര്യമാണെന്നും കുറ്റപത്രത്തില്‍ പോലിസ് ആവശ്യപ്പെടുന്നു.

കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിനെ ഇന്ന് പോലിസ് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുക. മൊഴി രേഖപ്പെടുത്തിയ ശേഷം തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കും. കേസില്‍ തുടരന്വേഷണം ആവാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Tags: