കൈക്കൂലിക്കേസില്‍ കൊച്ചി കോര്പറേഷന് ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം

കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്പറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ സ്വപ്നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സ്വദേശിയായ സ്വപ്ന മക്കളുമൊത്ത് നാട്ടിലേക്കു പോകുംവഴി പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ റോഡില്‍ വച്ച് പിടിയിലാവുകയായിരുന്നു. വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പറിട്ടു നല്‍കാനുള്ള അപേക്ഷ ജനുവരിയില്‍ തന്നെ നല്‍കിയിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി നല്‍കാതെ സ്വപ്ന വൈകിപ്പിച്ചു. സ്വപ്ന പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നതും പരാതിക്കാരന് ഇത് വിജിലന്‍സിനെ അറിയിക്കുന്നതും. കൊച്ചി കോര്‍പറേഷനില്‍ വിജിലന്‍സ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയില്‍ മുന്നിലുള്ളയാളായിരുന്നു സ്വപ്ന.