സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് പരിക്ക്

Update: 2025-01-29 12:47 GMT

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കുത്തിയത്. പരിക്കേറ്റ ഒമ്പതാം ക്ലാസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെട്ടയത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബയോളജി ലാബിലെ കത്തിയാണ് കുത്താന്‍ ഉപയോഗിച്ചതെന്ന് പോലിസ് പറഞ്ഞു. ഈ കത്തി പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.