ലണ്ടന്‍: ലണ്ടനിലെ തുര്‍ക്കി കോണ്‍സലേറ്റിനു മുന്നില്‍ ഒരാള്‍ ഖുര്‍ആന്‍ കത്തിച്ചു. സംഭവം അറിഞ്ഞ് കത്തിയുമായി ഓടിയെത്തിയ വയോധികന്‍ ഇയാളെ തടഞ്ഞു. നിലത്തുവീണ ഇയാളെ ചവിട്ടിക്കൂട്ടി. സംഭവസമയത്ത് അതുവഴി വന്ന ഒരു ഡെലിവറി ബോയിയും ഇയാളെ ചവിട്ടി. നൈറ്റ്‌സ്ബ്രിഡ്ജിലെ തുര്‍ക്കി കോണ്‍സലേറ്റിന് പുറത്ത് വ്യാഴാഴ്ച്ച ഉച്ചക്കാണ് സംഭവം. ഖുര്‍ആന്‍ കത്തിച്ച ആള്‍ക്ക് കുത്തേറ്റിട്ടില്ലെന്നും വിരലുകള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നും പോലിസ് അറിയിച്ചു. എന്നാല്‍, വയോധികനെ പോലിസ് അറസ്റ്റ് ചെയ്തു.
ഖുര്‍ആന്‍ കത്തിക്കുമെന്ന് താന്‍ നേരത്തെ പ്രഖ്യാപിച്ചതാണെന്നും തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്നും അക്രമി സോഷ്യല്‍ മീഡിയയായ എക്‌സില്‍ പോസ്റ്റ് ചെയ്തു.
A man holding a burning Quran outside the Turkish embassy in London was attacked by another man with a knife.
— British Pakistani Index (@PakistaniIndex) February 13, 2025
Footage shows the victim being kicked, spat on & slashed. Police & ambulance services are on scene.#London pic.twitter.com/2Yc8JTaJ9X
