ഇസ്രായേലി നെസെറ്റിലെ തൂഫാനുല്‍ അഖ്‌സ ചര്‍ച്ച കാണാനെത്തിയവരെ പോലിസ് ആക്രമിച്ചു (video)
തെല്‍അവീവ്: 2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീനികള്‍ നടത്തിയ തൂഫാനുല്‍ അഖ്‌സയെ കുറിച്ച് ഇസ്രായേലി സൈന്യം നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ട് നെസെറ്റ് ചര്‍ച്ച ചെയ്യുന്നത് കാണാന്‍ എത്തിയവരെ പോലിസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. തൂഫാനുല്‍ അഖ്‌സയുടെ ആഘാതം ഏറ്റവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് നെസെറ്റിലെ ചര്‍ച്ച കാണാന്‍ എത്തിയത്. എന്നാല്‍, ഇവരെ അകത്ത് കടക്കാന്‍ പോലിസ് സമ്മതിച്ചില്ല. മാത്രമല്ല, ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2023 ഒക്ടോബര്‍ ഏഴിന് നോവ സംഗീത ഫെസ്റ്റിവലില്‍ കൊല്ലപ്പെട്ട യാര്‍ദന്‍ ബുസ്‌കിലയുടെ പിതാവിനും പോലിസ് നടപടിയില്‍ പരിക്കേറ്റു.
Se produjeron fuertes enfrentamientos en la Knéset del régimen sionista entre fuerzas de seguridad y decenas de colonos que exigen la formación de un comité de investigación independiente sobre los sucesos del 7 de octubre de 2023. pic.twitter.com/r6zLIV36Vm
— IRNA Español (@irna_es) March 3, 2025
