കെ ജെ ഷൈനെതിരായ അധിക്ഷേപം: കെ എം ഷാജഹാന്‍ ഇന്ന് പോലിസിന് മുന്നില്‍ ഹാജരാവണം

Update: 2025-09-23 05:08 GMT

കൊച്ചി: സിപിഎം നേതാക്കള്‍ക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തിയ പറവൂരിലെ കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും യൂടൂബര്‍ കെ എം ഷാജഹാനും ഇന്ന് പോലിസിന് മുന്നില്‍ ഹാജരാവണം. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരാവേണ്ടത്. കെ ജെ ഷൈനിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണം നടത്തിയതില്‍ കേസെടുത്തതിന് പിന്നാലെ ഗോപാലകൃഷ്ണനും ഷാജഹാനും ഒളിവിലാണ്. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു. ഇത് ഫോറന്‍സിക് പരിശോധനക്ക് അയച്ചു. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റയ്ക്ക് പോലിസ് കത്ത് നല്‍കിയിരുന്നു.