മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച; തടഞ്ഞ് എസ്എഫ്‌ഐ, കോഴിക്കോട് സംഘര്‍ഷം
കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി സംഘപരിവാര സംഘടനയായ യുവമോര്‍ച്ച. തളിയിലെ ജൂബിലി ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എന്നാല്‍ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യുവമോര്‍ച്ച പ്രവര്‍ത്തരുമായി സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പോലീസ് ഇടപെടുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന് പറഞ്ഞു.