കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണാതീതം. സമീപത്തെ കടകളിലേക്കും തീ പടര്‍ന്നു. നഗരമാകെ കറുത്ത പുക പടര്‍ന്നു. തീപിടിത്തം ഉണ്ടായിട്ട് രണ്ട് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീയണക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്പി ടി നാരായണന്‍ പറഞ്ഞു. രാസവസ്തുക്കള്‍ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്.
WATCH #Kerala | A fire breaks out in the textile market near the New Bus Stand in #Kozhikode; firefighting operation underway.
— TIMES NOW (@TimesNow) May 18, 2025
More details awaited. pic.twitter.com/Q8qpDLtp2r
Fire breaks out at Kozhikode's Puthiya Bus Stand. Emergency services are on it. Hoping everyone is safe. Please stay away from the area. pic.twitter.com/PIcw3PLvPl
— Siddharth (@DearthOfSid) May 18, 2025
കെട്ടിടം പൂര്‍ണമായും കത്തിനശിക്കുന്ന നിലയിലാണ്. അഗ്‌നിരക്ഷാസേനയുടെ 20 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീര്‍ന്ന അഗ്‌നിരക്ഷാ യൂണിറ്റുകള്‍ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അഗ്‌നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്നും അഗ്‌നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. ഒരേസമയം എട്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് കെട്ടിടത്തിന് ഉള്ളിലേക്ക് കയറാനും അഗ്‌നിരക്ഷസേനയുടെ ശ്രമിക്കുന്നുണ്ട്.
