നിയമസഭാ കൈയ്യാങ്കളിക്കേസ്; മുന്‍ എംഎല്‍എ വാഹിദിനെതിരേ കെ കെ ലതിക സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: 2015 ലെ നിയമസഭാ കൈയ്യാങ്കളിയില്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന എം എ വാഹിദിനെതിരായ കേസ് റദ്ദാക്കിയതിനെതിരേ കെ കെ ലതിക സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ മുന്നില്‍ വസ്തുതകള്‍ ഹാജരാക്കാതെയാണ് കേസ് റദ്ദാക്കിപ്പിച്ചതെന്ന് കെ കെ ലതിക വാദിച്ചു. തുടര്‍ന്ന് വാഹിദിനും സംസ്ഥാനസര്‍ക്കാരിനും സുപ്രിംകോടതി നോട്ടിസ് അയച്ചു.
2015 മാര്‍ച്ച് 13ന് കേരള നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി എത്തിയപ്പോള്‍ ഉണ്ടായ കൈയ്യാങ്കളിയില്‍ എം എ വഹീദ് തന്നെ അക്രമിച്ചുവെന്നാണ് ലതികയുടെ പരാതി. വനിത എംഎല്‍എമാരുടെ സമീപത്തേക്ക് പോകുകയായിരുന്ന തന്നെ വാഹിദ് തടയുകയും തള്ളി താഴെയിട്ടുവെന്നും ഹരജിയില്‍ ആരോപണമുണ്ട്.