ഇഫ്താര്‍ നടത്താന്‍ വിന്‍സര്‍ കോട്ട തുറന്നുകൊടുത്ത് ചാള്‍സ് രാജാവ് (വീഡിയോ)

Update: 2025-03-05 14:36 GMT

ലണ്ടന്‍: ഇഫ്താര്‍ നടത്താന്‍ വിന്‍സര്‍ കോട്ട തുറന്നുകൊടുത്ത് ബ്രിട്ടനിലെ ചാള്‍സ് രാജാവ്. ബ്രിട്ടീഷ് സമൂഹത്തിലെ 360 മുസ്‌ലിംകളാണ് വിന്‍സര്‍ കോട്ടയിലെ സെന്റ് ജോര്‍ജ് ഹാളില്‍ ഇഫ്താറിന് എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് കോട്ട ഇഫ്താറിന് വേദിയായത്.


രാജാവിന്റെ കോട്ടകള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന നിലപാടിന്റെ ഭാഗമായി റോയല്‍ കലക്ഷന്‍ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ രാജകൊട്ടാരങ്ങൡ വരുംദിവസങ്ങളില്‍ ഇഫ്താര്‍ നടക്കും.