ആണവ പരിചയും വാളും മൂര്‍ച്ച കൂട്ടണമെന്ന് കിം ജോങ് ഉന്‍

Update: 2025-09-27 13:00 GMT

പ്യോങ്‌യാങ്: ആണവപരിചയും വാളും മൂര്‍ച്ച കൂട്ടണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. കൊറിയന്‍ ആണവപദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഹോങ് സങ് മു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രസിഡന്റ് നയം അറിയിച്ചത്. ആണവ ഇന്ധനവും ആയുധവും നിര്‍മിക്കുന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 2,000 കിലോഗ്രാം യുറേനിയം ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നാണ് വിലയിരുത്തല്‍. അണുബോംബ് നിര്‍മിക്കാന്‍ പത്തോ പന്ത്രണ്ടോ കിലോഗ്രാം യുറേനിയം മതിയാവുമെന്നാണ് വിലയിരുത്തല്‍.