''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ കൈകാര്യം ചെയ്ത് പരിചയമില്ലേ ?'' കൊവിഡ് ബാധിച്ച മുസ്‌ലിം സ്ത്രീയെ കുറിച്ച് ഡോക്ടര്‍ പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്
മുംബൈ: കൊവിഡ് മഹാമാരിക്കിടെ ലാത്തൂരിലെ ഉദ്ഗീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന മുസ്‌ലിം സ്ത്രീയെ കൊല്ലാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. 2021ല്‍ മുസ്‌ലിം യുവതി ചികില്‍സയിലിരിക്കുമ്പോള്‍ അഡീഷണല്‍ ജില്ലാ സര്‍ജനായിരുന്ന ഡോ. ശശികാന്ത് ദേശ് പാണ്ഡെയാണ് കൊവിഡ് കെയര്‍ സെന്ററിലെ ഡോ. ശശികാന്ത് ഡാങ്കെക്ക് ഈ നിര്‍ദേശം നല്‍കിയത്. '' അകത്ത് കടക്കാന്‍ ആരെയും അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ അങ്ങ് കൊല്ലൂ''-ഡോ. ശശികാന്ത് ദേശ്പാണ്ഡെ പറയുന്നു. ഓക്‌സിജന്‍ കൊടുക്കുന്നത് കുറഞ്ഞുവെന്നാണ് ഡോ ഡാങ്കെ ഇതിനോട് പ്രതികരിച്ചത്.
ദയാമി അജിമുദ്ദീന്‍ ഗൗസുദ്ദീന്‍ എന്നയാളുടെ ഭാര്യ കൗസര്‍ ഫാത്വിമയെ കുറിച്ചായിരുന്നു ആ സംഭാഷണം. പക്ഷേ, കൗസര്‍ ഫാത്വിമ രോഗം മാറി വീട്ടില്‍ പോയി. ഓഡിയോ സന്ദേശം പുറത്തുവന്നതിനെ തുടര്‍ന്ന് ദയാമി അജിമുദ്ദീന്‍ ഗൗസുദ്ദീന്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോ. ശശികാന്ത് ദേശ്പാണ്ഡെക്കെതിരേ കേസെടുത്തു. മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമാണ് ഉദ്ഗിര്‍ സിറ്റി പോലിസ് കേസെടുത്തത്.
महाराष्ट्र: सरकारी डॉक्टर ने कोरोना के मुस्लिम मरीज को मारने को कहा! FIR दर्ज!
— The Muslim Spaces (@TheMuslimSpaces) May 31, 2025
शिकायतकर्ता अजीमोद्दीन गौस्सुद्दीन ने बताया कि 2021 में पत्नी कौसर फातिमा को उदगीर के एक कोविड सेंटर में भर्ती कराया था। वे 10 दिन वहां भर्ती रही थीं। एक दिन वे डॉ. डांगे के पास बैठे थे। तभी डॉ.… pic.twitter.com/VAKsBTX9ew
കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കൗസര്‍ ഫാത്വിമയെ 2021 ഏപ്രില്‍ 15ന് ഉദ്ഗിറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയുടെ കീഴിലുള്ള ഒരു കെട്ടിടത്തില്‍ കോവിഡ് ചികിത്സ നല്‍കിക്കൊണ്ടിരുന്നു. ഡോ. ഡാങ്കെയാണ് രോഗികളെ ചികില്‍സിച്ചിരുന്നത്. കൗസര്‍ ഫാത്വിമ പത്ത് ദിവസമാണ് അവിടെയുണ്ടായത്. ഏഴാം ദിവസം ഉച്ചക്കാണ് ഡോ. ദേശ്പാണ്ഡെ, ഡോ. ഡാങ്കെയെ വിളിച്ചത്. കിടക്ക ഒഴിവുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നാണ് ഡോ. ഡാങ്കെ മറുപടി നല്‍കിയത്. '' ആ ദയാമി രോഗിയെ കൊല്ലൂ..'' എന്നാണ് പറഞ്ഞത്. സംഭാഷണത്തിനിടെ ജാതിയെ അടിസ്ഥാനമാക്കി അധിക്ഷേപം ഡോ. ദേശ്പാണ്ഡെ നടത്തി. കൗസര്‍ ഫാത്വിമ ചികില്‍സയില്‍ തുടരുന്നതിനാല്‍ അജിമുദ്ദീന്‍ മൗനം പാലിക്കുകയായിരുന്നു. 2025 മേയ് രണ്ടിന് ഈ സംഭാഷണത്തിന്റെ ക്ലിപ്പ് പുറത്തുവന്നപ്പോഴാണ് പോലിസില്‍ പരാതി നല്‍കിയത്. ദേശ്പാണ്ഡെയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

