
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ അച്ഛന്റെ കൈയ്യില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്‍ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. നഴ്സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.