കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കാനഡയിലെ ഹോട്ടലിന് നേരെ വെടിവയ്പ്(വീഡിയോ)

Update: 2025-07-10 13:51 GMT

സറേ: ഇന്ത്യക്കാരനായ കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കാനഡയിലെ ഹോട്ടലിന് നേരെ വെടിവയ്പ്. സറേ പ്രദേശത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത കാപ്‌സ് കഫേയ്ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഖാലിസ്താന്‍ വാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ചില റിപോര്‍ട്ടുകള്‍ ആരോപിക്കുന്നു.

അടുത്തിടെ കപില്‍ ശര്‍മ നടത്തിയ ചില പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ബബ്ബര്‍ ഖല്‍സ നേതാവ് ഹര്‍ജീത് സിംഗ് ലഡ്ഡിയാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ബബ്ബര്‍ ഖല്‍സ. ഹര്‍ജീത് സിംഗ് ലഡ്ഡിയെ എന്‍ഐഎ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രിലില്‍ വിശ്വ ഹിന്ദുപരിഷത്ത് നേതാവ് വികാസ് പ്രഭാകര്‍ പഞ്ചാബിലെ രൂപനഗറില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് ലഡ്ഡിയെന്ന് എന്‍ഐഎ ആരോപിക്കുന്നു.