ഖലീല്‍ ഹയ്യയുടെ മകന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

Update: 2025-09-09 16:50 GMT

ദോഹ: ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് പ്രതിനിധി സംഘത്തിലെ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹുമാമും രാഷ്ട്രീയ കാര്യസമിതി സഹായിയായ ജിഹാദ് ലുബാദും സഹായികളായ അബ്ദുല്ല അബ്ദുല്‍ വാഹിദ് അബു ഖലീല്‍, മുഅമ്മിന്‍ ഹസൂന അബു ഉമര്‍, അഹമദ് അബ്ദുല്‍ മാലിക് അബു മാലിക് എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഹമാസ് നേതാവ് സുഹൈല്‍ അല്‍ ഹിന്ദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേതൃത്വത്തിലുള്ളവരുടെ രക്തവും ഫലസ്തീനി കുട്ടികളുടെ രക്തവും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉമറും ഭാര്യയും മൂന്നുമക്കളും കൊല്ലപ്പെട്ടിരുന്നു.