ദമ്മാം: ജോലിക്കിടെ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം താനൂര്‍ ഒഴൂര്‍ മണലിപ്പുഴ സ്വദേശി ശിഹാബ് പറപ്പാറ (39) ദമ്മാമിലെ ജോലിസ്ഥലത്ത് മരിച്ചത്. പറപ്പാറ മുഹമ്മദ് കുട്ടി-ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. ഇപ്പോള്‍ കല്ലത്താണിയിലാണ് താമസം.
ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍ ആന്‍ഡലസ് അലുമിനിയം എക്‌സ്ട്രൂഷന്‍ ആന്‍ഡ് ഫോര്‍മിങ് ഫാക്ടറി കമ്പനിയുടെ ഓഫീസിലെ ജീവനക്കാരനാണ്. രാവിലെ ഏഴരക്ക് ജോലിക്കിടെ ഹ്യദയാഘാതമുണ്ടായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: റഹീന. മക്കളായ റിഫാന, ഷിഫാന, ആയിഷ ഹുസ്‌ന എന്നിവര്‍ വിദ്യാര്‍ഥികളാണ്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ മറവുചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അല്‍ ഖോബാര്‍ കെഎംസിസി പ്രസിഡന്റ് ഇഖ്ബാല്‍ ആനമങ്ങാട്, വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ ഹുസ്സൈന്‍ നിലമ്പൂര്‍ എന്നിവരുടെ നേത്യത്വത്തില്‍ നടക്കുന്നു.