തിരുവനന്തപുരം: ഫെബ്രുവരി അവസാനത്തോടെ കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. പസഫിക് സമുദ്രത്തിലെ നിലവിലെ ലാ നിന പ്രതിഭാസം വരും മാസങ്ങളില്‍ ന്യൂട്രല്‍ സ്ഥിതിയിലേക്ക് മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഡിസംബര്‍, ജനുവരി മാസങ്ങളിലെ തണുപ്പിന് പിന്നാലെ ഫെബ്രുവരിയില്‍ കടുത്ത ചൂടാണ് വരാന്‍പോകുന്നത്.
ജനുവരി പകുതിയോടെ തന്നെ കേരളത്തിലെ പല ജില്ലകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.