എസ്ഐആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാര്‍
തിരുവനന്തപുരം: എസ്ഐആര്‍ നടപടികള്‍ക്ക് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു electoralsearch.eci.gov.in എന്ന വോട്ടര്‍മാര്‍ക്ക് പേരുണ്ടോയെന്ന് പരിശോധിക്കാം. എപിക് നമ്പറും മൊബൈല്‍ ഫോണും ഉപയോഗിച്ച് പട്ടികയില്‍ ഉണ്ടോ എന്ന് പരിശോധിക്കാം. അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകള്‍ പരിഗണിച്ചാണ് അന്തിമപട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. 24.08 ലക്ഷം പേര്‍ പട്ടികയില്‍നിന്ന് പുറത്തായതായിരുന്നു.
എസ്ഐആര്‍ നടപടികള്‍ക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ 16 ലക്ഷം വോട്ടര്‍മാരുടെ കുറവും എസ്ഐആറിന് ശേഷമുള്ള പട്ടികയിലുണ്ട്. ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.
ഡിസംബറില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിന്‍മേല്‍ പരാതികള്‍ സ്വീകരിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ വോട്ടര്‍ പട്ടികയാണ് പ്രദ്ധീകരിച്ചിരിക്കുന്നത്.
