
തിരുവനന്തപുരം: റേഷന്‍കടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ക്രമീകരണം വരുന്നതോടെ തൂക്കിനല്‍കുന്ന ഭക്ഷ്യവസ്തുവിന്റെ അളവിന്റെ ബില്ല് മാത്രമേ പ്രിന്റ്ചെയ്തുവരൂ. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇ-ത്രാസുമായി ഇ-പോസ് വയര്‍ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചുവര്‍ഷത്തേക്ക് കോള്‍ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാനാണിത്.