എഐക്ക് ചിത്രങ്ങള്‍ നല്‍കുന്നത് ദോഷകരമെന്ന് കേരള പോലിസ്

Update: 2025-09-19 12:53 GMT

തിരുവനന്തപുരം: എഐ ആപ്പുകള്‍ക്ക് വെബ്‌സൈറ്റുകള്‍ക്കും സ്വന്തം ചിത്രങ്ങള്‍ നല്‍കുന്നത് ദോഷകരമാണെന്ന് കേരള പോലിസ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില സൈറ്റുകളും ആപ്പുകളും സ്ത്രീകളെ സാരി 'ഉടുപ്പിച്ചിരുന്നു'. ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുകയും ചെയ്തു. സ്വന്തം ചിത്രങ്ങള്‍ മനോഹരമാക്കാന്‍ എഐയ്ക്ക് നല്‍കുന്നത് ഭാവിയില്‍ ദോഷകരമാവാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കണമെന്ന് കേരള പോലിസ് അഭ്യര്‍ത്ഥിച്ചു. നിര്‍മ്മിത ബുദ്ധി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ 1930 എന്ന നമ്പറിലോ https://cybercrime.gov.in/ എന്ന റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴിയോ ഉടന്‍ ബന്ധപ്പെടണമെന്നും പോലിസ് ആവശ്യപ്പെട്ടു.