പശ്ചിമേഷ്യന്‍ യുദ്ധം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും
തിരുവനന്തപുരം: യുദ്ധത്തെ തുടര്‍ന്ന് ഗള്‍ഫില്‍ മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പരീക്ഷ നടത്തി, മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫല പ്രഖ്യാപനത്തിന് ബദല്‍ സംവിധാനം ഒരുക്കും. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ ഓണം, ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പരീക്ഷ മാര്‍ക്ക് പരിഗണിക്കും. പ്ലസ് ടുക്കാര്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.