യുഡിഎഫിലേക്ക് ചാഞ്ഞ് കേരളം; തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നില്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് വന്‍ മുന്നേറ്റം. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 454ലിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് 374 പഞ്ചായത്തുകളിലും എന്‍ഡിഎ 25 പഞ്ചായത്തുകളിലും മറ്റുള്ളവര്‍ ഒമ്പത് പഞ്ചായത്തുകളിലും മുന്നേറുന്നു. 75 പഞ്ചായത്തുകളില്‍ സമനിലയാണ്.
152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 78ലും യുഡിഎഫാണ് മുന്നില്‍. എല്‍ഡിഎഫ് 66 എണ്ണത്തില്‍ മുന്നിലാണ്. എട്ടിടങ്ങളില്‍ സമനിലയാണ്.
ജില്ലാ പഞ്ചായത്തുകളില്‍ 7:7 എന്ന സമനിലയാണ്.
87 നഗരസഭകളില്‍ 54 എണ്ണത്തില്‍ യുഡിഎഫ് മുന്നിലാണ്. 28 എണ്ണത്തില്‍ എല്‍ഡിഎഫും. ഒരു നഗരസഭയില്‍ സമനിലയാണ്. രണ്ട് നഗരസഭകളില്‍ എന്‍ഡിഎ മുന്നിലാണ്. മറ്റുള്ളവര്‍ ഒന്നിലും മുന്നിലാണ്.
ആറു കോര്‍പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫാണ് മുന്നില്‍. കൊല്ലം, തൃശൂര്‍, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് യുഡിഎഫ് മുന്നില്‍. എല്‍ഡിഎഫ് കോഴിക്കോടും എന്‍ഡിഎ തിരുവനന്തപുരത്തും മുന്നിട്ട് നില്‍ക്കുന്നു.