തവനൂര്‍-തിരുനാവായ പാലം: ഇ ശ്രീധരന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Update: 2025-04-28 12:34 GMT

കൊച്ചി: തവനൂര്‍-തിരുനാവായ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ നേതാവും എഞ്ചിനീയറുമായ ഇ ശ്രീധരന്‍ നല്‍കിയ ശുപാര്‍ശകള്‍ പരിഗണിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശ്രീധരന്‍ നല്‍കിയ ശുപാര്‍ശകള്‍ പതിനാല് ദിവസത്തിനുള്ളില്‍ പരിശോധിച്ച് തീരുമാനമെടുക്കാനാണ് ജസ്റ്റിസുമാരായ ജി ഗിരീഷും പി വി ബാലകൃഷ്ണനും നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ രീതിയിലെ പാലം പണി ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് ശ്രീധരന്‍ നേരത്തെ കോടതിയെ സമീപിച്ചത്. എന്നാല്‍, ഈ ഹരജി കോടതി തള്ളി. തുടര്‍ന്ന് പുനപരിശോധനാ ഹരജി നല്‍കുകയായിരുന്നു. ഇതിലാണ് ശ്രീധരന്റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. ശ്രീധരന്റെ അഭിപ്രായ പ്രകാരം കാര്യങ്ങള്‍ ചെയ്താല്‍ പാലം പണി ഏറെ വൈകുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.