തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെയും ഹെല്‍പ്പര്‍മാരുടെയും സാക്ഷരതാ പ്രേരകുമാരുടെയും ആശാ പ്രവര്‍ത്തകരുടെയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ശമ്പളം വര്‍ധിപ്പിച്ച് ബജറ്റ്. അങ്കണവാടി ജീവനക്കാരുടെ ശമ്പളം ആയിരം രൂപയും ഹെല്‍പ്പര്‍മാരുടെ ശമ്പളം 500 രൂപയും ആശ പ്രവര്‍ത്തകരുടെ ശമ്പളം ആയിരം രൂപയും പ്രീ പ്രൈമറി അധ്യാപകരുടെ ശമ്പളം ആയിരം രൂപയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസക്കൂലി 25 രൂപയും സാക്ഷര പ്രേരകുമാരുടെ ശമ്പളം ആയിരം രൂപയും കൂടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.