കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

Update: 2025-01-28 00:51 GMT

വാല്‍പ്പാറ: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വാല്‍പ്പാറ മാനമ്പിള്ളി റിസര്‍വ് ഫോറസ്റ്റിന് കീഴിലുള്ള ഇടിആര്‍ എസ്‌റ്റേറ്റ് ലയത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന തോട്ടം തൊഴിലാളി അന്നലക്ഷ്മി (67)യാണ് മരിച്ചത്. ലയത്തില്‍ എത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് അന്നലക്ഷ്മിയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അന്നലക്ഷമിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.