സിനിമാ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം

Update: 2025-02-08 00:44 GMT

ഇടുക്കി: മറയൂര്‍ റോഡില്‍ കാട്ടാന ആക്രമണം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഷൂട്ടിങ് സംഘം സഞ്ചരിച്ചിരുന്ന ട്രാവലറിന് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തില്‍ ട്രാവലറിന്റെ മുന്‍വശം തകര്‍ന്നു. മുന്‍വശത്തെ ചില്ലും ബോണറ്റുമാണ് പടയപ്പ തകര്‍ത്തതെന്ന് വനം വകുപ്പ് അറിയിച്ചു. വാഹനത്തിലെ യാത്രക്കാരെ ആന ഉപദ്രവിച്ചില്ല. ആനയും വാഹനവും മുഖാമുഖം വന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് മൂന്നാര്‍ ഡിഎഫ്ഒ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് പടയപ്പയും ഒരു ഒറ്റക്കൊമ്പനും ഏറ്റുമുട്ടിയിരുന്നു. പടയപ്പക്ക് മദം ഇളകിയിരിക്കുകയാണെന്നും അല്‍പ്പം പ്രകോപിതനായാണ് കാണപ്പെടുന്നതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി.