കശ്മീരി ഷാള്‍ വില്‍പ്പനക്കാരന് നേരെ ഹിന്ദുത്വ ആക്രമണം; പണവും കൊള്ളയടിച്ചു
ഡെറാഡൂണ്‍: കശ്മീരി സ്വദേശിയായ ഷാള്‍ വില്‍പ്പനക്കാരന് നേരെ ആക്രമണം. ഹിമാചല്‍പ്രദേശിലെ ഉദ്ധംനഗര്‍ ജില്ലയിലെ കാശിപൂരിലാണ് സംഭവം. കശ്മീരിലെ കുപ്‌വാര സ്വദേശിയായ ബിലാല്‍ അഹമ്മദ് ഗനിയെയാണ് ബജ്‌റങ് ദളുകാര്‍ ആക്രമിച്ചത്. ഗനിയുടെ പണവും അക്രമി സംഘം കവര്‍ന്നു. ബജ്‌റങ് ദള്‍ നേതാവ് അങ്കൂര്‍ സിങാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കി. എന്നാല്‍, പോലിസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.