കശ്മീരി 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിക്കണമെന്ന് ഹിന്ദുത്വര്‍; ആര്‍ക്കും ജയ് വിളിക്കില്ലെന്ന് കശ്മീരി

Update: 2025-12-22 14:40 GMT

ഷിംല: കശ്മീരിയായ ഷാള്‍ വില്‍പ്പനക്കാരനെ കൊണ്ട് ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിപ്പിക്കാന്‍ ശ്രമം. ഹിമാചല്‍പ്രദേശിലെ കാംഗ്രയിലെ ദേര പ്രദേശത്താണ് സംഭവം. കശ്മീരിലെ കുപ്‌വാര സ്വദേശിയായ യുവാവിനെയാണ് ഹിന്ദുത്വര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍, തന്റെ രാജ്യസ്‌നേഹം തെളിയിക്കാനായി മുദ്രാവാക്യം വിളിക്കില്ലെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ കേസെടുക്കണമെന്ന് ജമ്മുകശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരേ നടക്കുന്ന പതിനഞ്ചാം അതിക്രമമാണ് ഇതെന്ന് അസോസിയേഷന്‍ പറഞ്ഞു.