പതിനാറുകാരനെ നിരവധി പേര്‍ പീഡിപ്പിച്ചെന്ന ആരോപണം: എഇഒ അടക്കം ഒമ്പതുപേര്‍ റിമാന്‍ഡില്‍

Update: 2025-09-16 15:40 GMT

കാസര്‍കോട്: 'ഗേ ഡേറ്റിങ് ആപ്പ്' വഴി പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബേക്കല്‍ അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫിസര്‍ കെ വി സൈനുദ്ദീന്‍ അടക്കം ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ജില്ലയിലെ ആരോപണവിധേയരായ പത്തുപേരില്‍ ഒമ്പതുപേരാണ് റിമാന്‍ഡിലായത്. കെ വി സൈനുദ്ദീന് പുറമേ റഹീസ്, അഫ്‌സല്‍, അബ്ദുല്‍ റഹ്മാന്‍, സുഖേഷ്, ഷിജിത്ത്, മണികണ്ഠന്‍, റെയില്‍വേ ഉദ്യോഗസ്ഥനായ ചിത്രാജിന്‍ എന്നിവര്‍ അറസ്റ്റിലായി. യൂത്ത് ലീഗ് നേതാവായ സിറാജുദ്ദീന്‍ ഒളിവിലാണ്. പ്രതികളായ ബാക്കി ആറു പേര്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളിലുള്ളവരാണ്. അവര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

ഒരു ഗേ ഡേറ്റിങ് ആപ്പില്‍ പതിനാറുകാരന്‍ ഉണ്ടാക്കിയ അക്കൗണ്ടാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അതുവഴി ബന്ധപ്പെട്ടവര്‍ പണം നല്‍കി പതിനാറുകാരനെ ശാരീരികമായി ഉപയോഗിക്കുകയായിരുന്നു. സ്ഥിരമായി ആളുകള്‍ എത്തി പതിനാറുകാരനെ ശാരീരികമായി ഉപയോഗിച്ചു. വീട്ടിലെത്തിയ ഒരാളില്‍ സംശയം തോന്നിയ മാതാവാണ് പോലിസില്‍ പരാതി നല്‍കിയത്. മൊത്തം 14 കേസുകളാണ് ചന്തേര പോലിസ് രജിസ്റ്റര്‍ ചെയ്തത്.