ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോറിലെ അഷ്തയില്‍ മുസ്‌ലിംകളെ ആക്രമിച്ച ഹിന്ദുത്വവാദികള്‍ക്കൊപ്പം ചേര്‍ന്ന് പോലിസ്. കര്‍ണി സേന എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നാണ് പോലിസ് കല്ലേറ് നടത്തിയത്. അതിന് ശേഷം കര്‍ണി സേന പ്രവര്‍ത്തകര്‍ ഭോപ്പാല്‍-ഇന്‍ഡോര്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു. പഴയ ഭോപ്പാലിന് സമീപത്തെ പാര്‍വതി ബ്രിഡ്ജിന് സമീപത്താണ് അക്രമം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഹര്‍ദ എന്ന പ്രദേശത്ത് കോലാഹലം നടത്തിയ ശേഷം മടങ്ങുകയായിരുന്ന കര്‍ണി സേനക്കാരന്‍ മുസ്‌ലിം യുവാവിനെ ഉപദ്രവിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് പോലിസുകാര്‍ കര്‍ണി സേന പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് കല്ലേറ് നടത്തിയത്.