തിരുവനന്തപുരം: ശിവഗിരി മഠത്തിന് കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവഗിരിയില്‍ 93-ാമത് തീര്‍ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി. വര്‍ക്കല ശിവഗിരി തീര്‍ഥാടന മഹാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിദ്ധരാമയ്യ, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. പിണറായി വിജയന്‍ ദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പിണറായി വിജയന്‍ വേദിയില്‍ ഉണ്ടായിരുന്നില്ല. ക്യാബിനറ്റ് യോഗം ഉള്ളതിനാല്‍ ഉദ്ഘാടന പ്രസംഗത്തിനുശേഷം പിണറായി വിജയന്‍ വേദി വിട്ടിരുന്നു. സിദ്ധരാമയ്യ സംസാരിക്കുമ്പോള്‍ താന്‍ കൂടി വേദിയില്‍ ഉണ്ടാകേണ്ടതാണെന്നും മന്ത്രിസഭ യോഗം ഉള്ളതുകൊണ്ട് അതിന് സാധിക്കില്ലെന്നും പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.